Advocate Jayasankar | എസ് രാജേന്ദ്രൻ എംഎൽഎയെ പരിഹസിച്ചുകൊണ്ട് അഡ്വക്കേറ്റ് ജയശങ്കർ.

2019-02-10 17

ദേവികുളം സബ്കളക്ടർ രേണുരാജിനെ അവഹേളിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ.രാജേന്ദ്രൻ എംഎൽഎയെ പരിഹസിച്ച ജയശങ്കറിനോട് മാന്യമായി പെരുമാറണമെന്ന് എംഎൽഎ രാജേന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ തനിക്ക് രാജേന്ദ്രൻ എംഎൽഎയുടെ അത്ര മാന്യത ഇല്ല എന്നായിരുന്നു അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസ രൂപേണയുള്ള മറുപടി.രാജേന്ദ്രൻ എംഎൽഎ പോലെ പഠിച്ച പണ്ഡിതനുമല്ല താനെന്നും ജയശങ്കർ പറഞ്ഞു.സിവിൽ സർവീസിന് പോകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശ്രീറാം വെങ്കിട്ടരാമന്റെ അവസ്ഥയുണ്ടാമെന്നാണ് ജയശങ്കറിന്റെ പരിഹാസം.സിവിൽ സർവീസിന് പോകുന്നവർക്ക് മണിയാശാനെ പോലുള്ളവരുടെ വായിലിരിക്കുന്ന മാന്യതയില്ലാത്ത വാക്കുകൾ കേൾക്കേണ്ടിവരും എന്നും ജയശങ്കർ കണക്കിന് പരിഹസിച്ചു.

Videos similaires